അധിനിവേശത്തിന്റെ ശേഷിപ്പായ കണ്ണൂര്‍ കോട്ട .....
ഒരു പാട് വട്ടം വന്നതിനാല്‍ കാറ്റ് കൊണ്ടിരിക്കാനും കോട്ടയുടെ മുന്നിലെ സീ ഫുഡ് ഷോപ്പില്‍ നിന്നും ചപ്പാത്തിയും ഫിഷ് ഫ്രൈ യും കഴിക്കാനു മായിരുന്നു ഞങ്ങള്‍ എത്തിയത്
പക്ഷെ ഞങ്ങള്‍ക്കായി കരുതി വച്ചത് മറ്റൊന്നായിരുന്നു ...............
കോട്ടയ്ക്കു പുറകിലെ പാറയിലിരുന്നു മീന്‍ പിടിക്കുന്ന ഒരാള്‍
കക്കാട് കാരനായ അബ്ദുല്‍ സലാം ആയിരുന്നു അയാള്‍
തെങ്ങ് കയറ്റവും മരം മുറിയുമാണ് തൊഴില്‍ ...തെങ്ങു കയറ്റത്തിന് അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുണ്ടത്രേ ........
ഉച്ചയാവുമ്പോ പണി കയറും ബാക്കി സമയം ചൂണ്ടയിടും
നല്ല മഴക്കോ ള്‍ ഉള്ളതിനാല്‍ വേറെയും ചിലരുണ്ടായിരുന്നു മീന്‍ പിടിക്കാന്‍
അന്തമായ കടലില്‍ പ്രതീക്ഷയുടെ ചൂണ്ട നീട്ടിയെറിയുന്ന അബ്ദുള്‍ സലാം ഇക്ക
അടുത്ത് ചെന്നപ്പോള്‍ വാചാലനായി .................... വിവിധ വലുപ്പത്തിലുള്ള ചൂണ്ടകള്‍ ഞങ്ങള്‍ക്ക് കാട്ടി തന്നു അദ്ദേഹം
വര്‍ഷങ്ങള്‍ക്കു മുന്‍പ് 14 കിലോ ഉള്ള ഭീമന് തിരണ്ടിയെ പിടിച്ച 100 നമ്പര്‍ കയര്‍ ഒരു നിധി പോലെ ഞങ്ങളെ കാട്ടി തന്നു
ഭാഗ്യം തുണച്ചു എന്തോ കുടുങ്ങി.......................................
വായില്‍ കൊരുത്ത ചൂണ്ടയുമായി .............ചോക്കന് സ്രാവ്
അബ്ദുല്‍ സലാം ഇക്കയ്ക്ക് മീന്‍ പിടുത്തം ഒരാവേശം തന്നെയാണ് ചെമ്മീനും മത്തിയു മാണ് ഇരയായി കോര്‍ക്കുന്നത്.............
നമ്മള് നല്ല ഭാഗ്യമുള്ളവര്‍ ആണെന്നാ പുള്ളി പറയുന്നത് അത് കൊണ്ടാണത്രേ ......................വീണ്ടുമൊരു മീന്‍ കൂടി ......1 കിലോ വരുന്ന കണിമീന് ആണ് ഇത്
ചിലരുടെ കണ്ണ് തട്ടിയാല്‍ പിന്നെ മീന്‍ കിട്ടില്ല......!! അതുകൊണ്ട് വേഗം സഞ്ചിയില്‍ ഇട്ടു .........................................
"ഇനിയൊരു മീനിനെ കിട്ടിയാല്‍ അത് നിങ്ങള്‍ക്ക് "...............അതിനാണ് ഞാന്‍ കാത്തിരിക്കുന്നത് .....................
പക്ഷെ ആറു മണിവരെ നിന്നിട്ടും പിന്നീട് കിട്ടിയില്ല ..........പിറ്റേന്ന് രാവിലെ അബ്ദുല്ലാക്ക അനിയേട്ടനെ വിളിച്ചു ....നിങ്ങള്‍ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നല്ല മീനിനെ കിട്ടി എന്ന് പറഞ്ഞു ......
ഇനി വരുമ്പോള്‍ തീര്‍ച്ചയായും വിളിച്ചിട്ട് വരണമെന്നും പറഞ്ഞു ...................................